തിരുവനന്തപുരം പൂവാർ; ഏഷ്യയിൽ തന്നെ ഷിപ്യാർഡ് നിർമ്മിക്കാൻ ഇതിലും മികച്ച സ്ഥലം വേറെ ഇല്ല എന്ന് മുംബൈ, കൊച്ചിൻ പോർട്ട്‌ തന്നെ തറപ്പിച്ചു പറയുന്നു




എന്തുകൊണ്ട് പൂവാറിൽ?

2006 മുതൽ മാരിടൈം വിദഗ്ദസമിതി നടത്തിയ പഠനത്തിൽ പൂവാർ കടലും കരയും കപ്പൽ നിർമാണശാലയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുംെബെ പോർട്ടിനെ കൺസൾട്ടൻസിയാക്കി നടത്തിയ ഹൈഡ്രോഗ്രാഫിക് സർവ്വേ, ഹൈഡ്രോ-ഡൈനാമിക്, ട്രോപ്പോഗ്രാഫിക്, ജിയോടെക്നിക്കൽ അടക്കമുള്ള സർവ്വേയിൽ കേരളത്തിലെ രണ്ടാം കപ്പൽ നിർമാണശാലയ്ക്ക് അനുയോജ്യമായ സ്ഥലം പൂവാറാണെന്നും കണ്ടെത്തിയിട്ടുണ്ട്.

25 മുതൽ 30 മീറ്റർ പ്രകൃതിയ ആഴമുള്ള കടൽ, അഞ്ച് കിലോമീറ്ററിനടുത്ത് അന്താരാഷ്ട കപ്പൽ ചാൽ, പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ല.
തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലയളവിൽ മൂന്ന് മുതൽ പരമാവധി 3.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളേ പൂവാർ കടലിൽ ഉണ്ടാകൂയെന്നതിനാൽ അതിന് അനുസൃതമായ പുലിമുട്ട് നിർമാണം, 10 കിലോമീറ്റർ അകലെ റോഡ്, തീവണ്ടി ഗതാഗതം, കപ്പലുകൾക്ക് വരാനും പോകാനുമായിട്ടുള്ള വേലിയേറ്റ ഇറക്കാനുപാതം, വിഴിഞ്ഞം തുറമുഖത്ത് നിന്ന് 10 കിലോമീറ്റർ ദൂരം, വിഴിഞ്ഞത്ത് കപ്പലുകൾക്കായി ഫിറ്റ്നസ് നൽകുന്നതിന് ആവശ്യമായ ഭാരശേഷി പരിശോധന കേന്ദ്രം, കപ്പൽ ചാലിൽ നിന്ന് ചുരുങ്ങിയ സമയം കൊണ്ട് പൂവാറിൽ എത്താം. ഇതെല്ലാം പൂവാറിലെ പുതിയ കപ്പൽ നിർമാണശാലയ്ക്ക് അനുകൂല ഘടകങ്ങളാണ്.

പദ്ധതി പ്രദേശത്ത് വൻവികസനം

പൂവാറിലെ ജനവാസകേന്ദ്രമല്ലാത്തതും ആളൊഴിഞ്ഞ തീരപ്രദേശവുമാണ് കപ്പൽ നിർമാണശാലയ്ക്കായി പരിഗണിച്ചത്. 650 ഏക്കറാണ് പദ്ധതിക്ക് വേണ്ടത്. കേന്ദ്ര സർക്കാർ നിർദേശിച്ച കരയിലെ സ്ഥലം സംസ്ഥാന സർക്കാർ നൽകിയാൽ പൂവാറും പരിസരവും വൻവികസന പാതയിലേക്കാവും കുതിക്കുക.

കൂറ്റൻ ഉപകരണങ്ങൾ കൊണ്ടുവരുന്നതിന് ആവശ്യമായ വലിയ റോഡുകൾ ഇവിടെ ഉണ്ടാകും. കപ്പൽ നിർമിക്കുന്നതിനാവശ്യമായ സ്റ്റീൽയാർഡ്, പെയിന്റിങ് ഷോപ്പ്, കട്ടിങ് സെക്ഷൻ മെഷിനറി, ഫാബ്രിക്കേഷൻ വിഭാഗം, ലബോറട്ടറി, ഡ്രൈഡോക്ക് ക്രെയിനുകൾ സ്ഥാപിക്കാനുള്ള ഇടങ്ങൾ, ബെർത്ത് 1,2,3 എന്നിവയ്ക്കുള്ള ക്രെയിനുകൾ, സ്റ്റോറുകൾ അടക്കമുള്ള സൗകര്യങ്ങൾ എന്നിവ പദ്ധതിപ്രദേശത്ത് നിർമിക്കുക. പൂവാർ മേഖലയിൽ വൻതൊഴിലവസരങ്ങളാവും ഉണ്ടാകുക.

പദ്ധതി വൈകിപ്പിക്കുന്നതിന് പിന്നിൽ? 

ആയിരക്കണക്കിന് നാട്ടുകാർക്ക് തൊഴിൽ ലഭിക്കാൻ സാദ്ധ്യതയുള്ള പൂവാർ കപ്പൽ നിർമാണശാലയുടെ വരവിന് തടയിടുന്നത് സ്വകാര്യ റിസോർട്ട് ലോബികളെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ ആറിനോട് ചേർന്ന് നിരവധി റിസോർട്ടുകളുണ്ട്. കൂടാതെ സ്വകാര്യ ബോട്ട് സർവീസുകളും നടത്തുന്നുണ്ട്. കപ്പൽ നിർമാണശാലയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ ഇവരുടെ നിലനിൽപ്പിനെ ബാധിക്കാം.

Comments