രാജഭരണം അവസാനിച്ചപ്പോൾ തിരുവിതാംകൂർ സാമ്രാജ്യം കേരളത്തിന്‌ നൽകിയ സംഭാവനകൾ



🔥
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നിധിയുണ്ടാക്കുക മാത്രമല്ല, തിരുവിതാംകൂർ രാജകുടുംബം ചെയ്തത്.
🔹തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിച്ചു.

🔹തിരുവനന്തപുരത്ത് ആയുർവേദ കോളേജ് സ്ഥാപിച്ചു.

🔹തിരുവനന്തപുരത്ത് ഹോമിയോ കോളേജ് സ്ഥാപിച്ചു.

🔹തിരുവനന്തപുരത്ത് വിമൻസ് കോളേജ് സ്ഥാപിച്ചു.

🔹തിരുവനന്തപുരം വിമാനത്താവളം നിർമ്മിച്ചു, പ്രവർത്തനക്ഷമമാക്കി.

🔹സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (SBT) സ്ഥാപിച്ചു.

🔹റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചു. (ട്രാവൻകൂർ റേഡിയോ സ്റ്റേഷൻ)

🔹ശ്രീചിത്ര മെഡിക്കൽ സെൻറർ സ്ഥാപിച്ചു.

🔹പബ്ലിക് ഹെൽത്ത് ലാബറട്ടറി ആരംഭിച്ചു.

🔹തിരുവനന്തപുരത്ത് എൻജിനീയറിങ് കോളജ് സ്ഥാപിച്ചു. ( ഇന്ത്യയിലെതന്നെ രണ്ടാമത്തെയോ മൂന്നാമത്തെയോ മറ്റോ എൻജിനീയറിങ് കോളേജ് ആയിരുന്നു അത്. ഇന്നും ഫെസിലിറ്റിയുടെ കാര്യത്തിൽ ഇന്ത്യയിലെ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ ആദ്യ പത്തെണ്ണത്തിൽ സ്ഥാനം പിടിക്കാൻ ഉള്ള കഴിവുണ്ട് അതിനു.)

🔹അവിട്ടം തിരുനാൾ ആശുപത്രി സ്ഥാപിച്ചു. (രാജകുടുംബത്തിലെ ഇളംതലമുറക്കാരൻ ആറാം വയസ്സിൽ ദീനം ബാധിച്ചു മരിച്ചപ്പോൾ *തിരുവിതാംകൂറിൽ ഒറ്റ കുട്ടിക്കും ഈ ഗതി ഉണ്ടാകരുത്* എന്ന് പറഞ്ഞു സ്ഥാപിച്ച, അന്നത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും വലുതുമായ ആശുപത്രികളിൽ ഒന്നായിരുന്നു അത്‌. ഇന്നും കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ എണ്ണംപറഞ്ഞ ആശുപത്രികളിൽ ഒന്നുതന്നെയാണ് ഇത്. അല്ലാതെ നാട്ടുകാരുടെ ചെലവിൽ പാവപ്പെട്ടവൻ അധ്വാനിച്ചുണ്ടാക്കുന്ന പണം എടുത്ത് അമേരിക്കയിൽ പോയി ചികിത്സ നേടുകയും സാധാരണക്കാരന് മരുന്നില്ലാതെ, വേണ്ടത്ര ചികിത്സ കൊടുക്കാതെ കൊല്ലുകയും ചെയ്യുന്ന ഏർപ്പാട് ആയിരുന്നില്ല അന്നത്തെ രാജാക്കന്മാർക്ക് ഉണ്ടായിരുന്നത്.)

🔹1937 നവംബർ ഒന്നിന് ട്രാവൻകൂർ യൂണിവേഴ്സിറ്റി അഥവാ തിരുവിതാംകൂർ സർവകലാശാല (മ്മടെ കേരള സർവകലാശാല തന്നെ. അതിന്റെ വൈസ് ചാൻസിലർ (VC) ആയി ആദ്യം ക്ഷണിക്കപ്പെട്ടത് *സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ ആയിരുന്നു.* അല്ലാതെ ഇന്നത്തെപ്പോലെ രാഷ്ട്രീയം കളിച്ച് നടക്കുന്ന കോപ്പിയടിച്ച് ഡോക്ടറേറ്റ് വാങ്ങിയവന്മാരെയും അവളുമാരെയും അല്ല.)

🔹തിരുവിതാംകൂർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ് സ്ഥാപിച്ചു. (ഇന്നത്തെ കെ എസ് ആർ ടി സി. യേക്കാൾ മികച്ച സർവീസ്. കൊച്ചുതിരുവിതാംകൂറിൽ മാത്രം ആയിരത്തിലേറെ സർവീസുകൾ ദിനംപ്രതി ഉണ്ടായിരുന്നു!!!)

🔹തിരുവനന്തപുരത്ത് ശ്രീ സ്വാതി തിരുനാൾ അക്കാദമി ഓഫ് മ്യൂസിക് സ്ഥാപിച്ചു.

🔹കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ചു. ( മുകേഷ് ഒക്കെ ചെയർമാൻ ആയ... )

🔹ശ്രീ ചിത്ര ആർട്ട് ഗാലറി സ്ഥാപിച്ചു സ്ഥാപിച്ചു.

🔹സ്വാതിതിരുനാൾ സംഗീത സഭ സ്ഥാപിച്ചു.

🔹ശ്രീചിത്രനൃത്തവിദ്യാലയം സ്ഥാപിച്ചു.

🔹കാർത്തികതിരുനാൾ തീയേറ്റർ നിർമ്മിച്ചു.

🔹എസ് എം എസ് എം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.

🔹ബോംബെയിൽ കേരള എംപോറിയം സ്ഥാപിച്ചു.

🔹ലേബർ കോടതി സ്ഥാപിച്ചു.

🔹1934 ശ്രീചിത്ര ഹോം അഗതിമന്ദിരം സ്ഥാപിച്ചു.

🔹1941 നവംബർ 26ന് എന്നപേരിൽ നിർധനരായ സ്കൂൾ കുട്ടികൾക്ക് അന്നദാനം നടത്തുവാനായി സ്ഥാപനം സ്ഥാപിച്ചു. ( തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തുമ്പോൾ ഓവർബ്രിഡ്ജിനു തൊട്ടുതാഴെ വലതുവശത്തായി ഇപ്പോഴും അതിൻറെ ബോർഡ് കാണാനാകും.)

🔹തിരുവനന്തപുരം കന്യാകുമാരി ശ്രീ കോൺക്രീറ്റ് റോഡ് നിർമ്മിച്ചു.( അന്ന് നിർമിച്ച റോഡ് ഒന്ന് വീതികൂട്ടാൻ ആയി ബാലരാമപുരം ഭാഗത്ത് ഏതാണ്ട് 40 വർഷങ്ങളായി നമ്മുടെ രാഷ്ട്രീയക്കാർ ശ്രമിക്കുന്നു - ഇതുവരെ നടന്നിട്ടില്ല എന്ന് മാത്രം.)

🔹പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചു.

🔹തിരുവനന്തപുരത്ത് വൈദ്യുതി വിതരണം ആരംഭിച്ചു.

🔹തിരുവനന്തപുരത്ത് ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കി.

🔹കേരള പബ്ലിക് സർവീസ് കമ്മീഷൻ ആരംഭിച്ചു. ( മ്മടെ പി എസ് സി തന്നെ.)

🔹1938 ൽ കേരള ഭൂപണയബാങ്ക് തുടങ്ങി കർഷകർക്ക് ആശ്വാസം പകർന്നു.(ഭാരതത്തിൽ ആദ്യമായി!)

🔹1934 സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെൻറ് തുടങ്ങി.

🔹തിരുവനന്തപുരം റബ്ബർ വർക്സ് സ്ഥാപിച്ചു.

🔹എഫ്എസിടി (FACT) ആലുവ സ്ഥാപിച്ചു.

🔹കുണ്ടറ സെറാമിക്സ് ഫാക്ടറി ആരംഭിച്ചു.

🔹ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ആരംഭിച്ചു.

🔹സൗത്ത് സൗത്ത് ഇന്ത്യൻ റബ്ബർ വർക്സ് ആരംഭിച്ചു.

🔹ശ്രീചിത്ര മിൽസ് ആരംഭിച്ചു.

🔹ആലുവ അലൂമിനിയം ഫാക്ടറി ആരംഭിച്ചു.

🔹ട്രാവൻകൂർ ഗ്ലാസ് ഫാക്ടറി ആരംഭിച്ചു.

🔹ആലുവ അലുമിനിയം ഫാക്ടറി ആരംഭിച്ചു.

🔹 പുനലൂർ പേപ്പർ മിൽസ് ആരംഭിച്ചു. (മ്മടെ സിഐടിയു കാരൻമാർ യൂണിയൻ കളിച്ച് ഇടയ്ക്കിടെ പൂട്ടിക്കുകയും പിന്നെയും തുറപ്പിക്കുകയും പിന്നെയും പൂട്ടിക്കുകയും ചെയ്യുന്ന പുനലൂർ പേപ്പർ മിൽസ് തന്നെ!)

🔹തിരുവനന്തപുരം വിജയമോഹിനി മിൽസ് ആരംഭിച്ചു.

🔹ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ആരംഭിച്ചു.

🔹 *ഇന്ത്യയിൽ ആദ്യമായി* സിമൻറ് ഫാക്ടറി കോട്ടയത്ത് ആരംഭിച്ചു.

🔹പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് ആരംഭിച്ചു.

🔹ചെങ്കോട്ട ബാലരാമവർമ ടെക്സ്റ്റൈൽസ് ആരംഭിച്ചു.

🔹കൊല്ലം പെൻസിൽ ഫാക്ടറി ആരംഭിച്ചു.

🔹പെരുമ്പാവൂർ വഞ്ചിനാട് ഹൗസ് ആൻഡ് ഇൻഡസ്ട്രീസ് ആരംഭിച്ചു.

🔹പുനലൂർ പ്ലൈവുഡ് ഫാക്ടറി ആരംഭിച്ചു.

🔹ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആരംഭിച്ചു.

🔹ഇനി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു 200 കൊല്ലം പുറകിലേക്ക് പോകാം. തിരുവിതാംകൂറിൽ എട്ട് വയസ്സ് തികഞ്ഞവരായി ഒരു കുട്ടിയും അക്ഷരം പഠിക്കാത്തവരായി ഉണ്ടാകരുത് എന്ന് ഉത്തരവ് പുറപ്പെടുവിച്ച സ്വാതി തിരുനാൾ ഭരണത്തിൻകീഴിൽ വിദ്യാഭ്യാസം വളരെ അഭിവൃദ്ധി പ്രാപിച്ചിരുന്നു.

🔹പാഠപുസ്തക സമിതിയിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തന്നെ അംഗമായിരുന്നു. (ഇന്നത്തെപ്പോലെ യൂണിയൻ കളിച്ചു നടക്കുന്ന കൂലിത്തൊഴിലാളികളായ അധ്യാപകർ അല്ല അന്ന് പാഠപുസ്തകസമിതിയിലെ അംഗങ്ങൾ!!)

🔹ഇരുപതാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ അധ്യാപകർക്കു വെറും ഏഴു രൂപാ മാത്രം ശമ്പളം കിട്ടുമ്പോൾ *300 രൂപയാണ് തിരുവനന്തപുരത്ത് അധ്യാപകർക്ക് വേണ്ടി* സ്വാതിതിരുനാൾ നൽകിയിരുന്നത് എന്ന് പറയുമ്പോൾ വിദ്യാഭ്യാസത്തിന് അദ്ദേഹം നൽകിയിരുന്ന പ്രാധാന്യം നമുക്ക് ഊഹിക്കാം.

🔹1817 ലെ റാണി ഗൗരി പാർവ്വതി ഭായിയുടെ നീട്ട് ഇതിന് വലിയൊരു ഉദാഹരണം തന്നെയാണ്.

പാവപ്പെട്ട ജനങ്ങൾക്ക്, അധ്യാപകർക്ക് ശമ്പളം കൊടുക്കാൻ വക ഇല്ലാത്തതിനാൽ വിദ്യാഭ്യാസം അന്യമാകുന്നത് കാരണം തമിഴും കണക്കും വശമുള്ള വരെ ഓരോ സ്ഥലത്തും നിയമിച്ചു പാവപ്പെട്ടവന്റെ മക്കളെ പഠിപ്പിക്കാൻ ഉത്തരവിട്ടു.
( അന്നത്തെ മഹാറാണിയുടെ, പുരാവസ്തു വകുപ്പിൽ ലഭ്യമായ നീട്ട് ഇവിടെ ചേർക്കുന്നു ' ഓരോ മണ്ഡപത്തും വാതിൽക്കലും തഹശീൽദാരും സംഗതികളിൽ ഒരുത്തനും പള്ളിക്കൂടത്തിൽ ചെന്ന് എത്ര പിള്ളേരെ എഴുത്തു പഠിപ്പിച്ചു വരുന്നു വന്നു അവർക്ക് എന്തെല്ലാം അഭ്യാസങ്ങൾ ആയെന്നും വരെ എഴുതി കൊടുത്ത് വേണ്ടതിനും ചട്ടംകെട്ടി ഓരോ മാസം തികയുമ്പോൾ വിവരം ആയിട്ട് എഴുതി നാം ബോധിപ്പിക്കുന്നതിന്.... )

🔷അതായത്: വിദ്യാഭ്യാസത്തിൽ വാണിജ്യത്തിൽ വ്യവസായത്തിൽ സംസ്കാരത്തിൽ ആരോഗ്യത്തിൽ ഗതാഗതത്തിൽ എല്ലാത്തിലും ലോകരാജ്യങ്ങളെക്കാൾ മുൻപന്തിയിൽ നിന്നിരുന്ന നമ്മുടെ തിരുവിതാംകൂർ രാജ്യത്തെ ആണ് ജനാധിപത്യം വന്നതിനുശേഷം വന്ന സർക്കാറുകൾ, പ്രത്യേകിച്ച് കമ്മ്യുണിസ്റ്റ് സർക്കാർ, നശിപ്പിച്ച് ഈ പരുവത്തിൽ ആക്കിയത്.

🔷എന്തിനധികം പറയുന്നു രാജാവ് അന്ന് നിർമിച്ച് ഡ്രൈനേജ് സിസ്റ്റം ആണ് ഇന്ന് തിരുവനന്തപുരത്തെ പ്രധാന അഴുക്കുചാൽ ആയി പ്രവർത്തിക്കുന്നത് എന്ന് എത്രപേർക്ക് അറിയാം? അതിന്റെ മുകളിൽ ബിജു രമേശൻ ഉൾപ്പെടെയുള്ളവർ കെട്ടിയ ബഹുനിലക്കെട്ടിടങ്ങൾ കാരണമാണ് ഇന്ന് തിരുവിതാംകൂറിലെ ജല ബഹിർഗമന പാതകൾ അടയുകയും തിരുവനന്തപുരത്ത് വെള്ളക്കെട്ടിന് കാരണമാകുകയും ചെയ്യുന്നത് എന്ന് കഴിഞ്ഞ സർക്കാരിൻറെ കാലത്ത് കളക്ടർ ബിജു പ്രഭാകരൻ, ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും അതിനുമുകളിലുള്ള കെട്ടിടം പൊളിച്ചു കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും (ഓപറേഷൻ അനന്ത) കേരളത്തിലെ ഏറ്റവും വലിയ ധനികൻ ആയ ബിജു രമേശന്റെ കെട്ടിടത്തിൽ ഒന്ന് തൊടാൻ പോലും ഇപ്പോഴത്തെ പാവപ്പെട്ടവൻറെ സർക്കാർ സർക്കറുകൾക്ക് ആയിട്ടില്ല!)

💙അന്ന് തിരുവിതാംകൂറിൽനിന്നും സ്ഥാപിച്ച റ്റി എസ് കനാൽ ജലപാത അന്നത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജനതകളിൽ ഒന്ന് ആയിരുന്നു എന്ന് എത്രപേർക്കറിയാം?

അതിൻറെ ഭാഗമായി ഉള്ള പാർവ്വതിപുത്തനാർ ഓരോ മൂന്നു വർഷം കൂടുന്തോറും ജലപാത വീണ്ടും യാഥാർഥ്യമാകാൻ പോകുന്നു എന്നപേരിൽ പൊതുഖജനാവിൽ നിന്നും പണമെടുത്ത് കനാൽ വൃത്തിയാക്കുകയും അതിലുള്ള മണൽ പ്രൈവറ്റ് കരാറുകാർക്ക് വെറുതെ നൽകുകയും ചെയ്യുന്ന ഏർപ്പാട് തുടങ്ങിയിട്ട് വർഷങ്ങളായി.

പറയാനേറെയുണ്ട് തൽക്കാലം ഇവിടെ നിർത്തുന്നു പക്ഷേ ഒന്ന് മനസ്സിലാക്കുക.

*ഇന്നു നിങ്ങൾ തിരുവനന്തപുരത്തും കൊല്ലത്തും കാണുന്ന 99% അഭിവൃദ്ധിയും കാരണം രാജകുടുംബമാണ്.*

ഇന്ന് തിരുവനന്തപുരത്ത് യൂണിവേസിറ്റി കോളേജ് ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കോളജുകളും മോഡൽ സ്കൂൾ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ വിദ്യാലയങ്ങളും ആശുപത്രികളും സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങളും സ്ഥാപിച്ചത് രാജഭരണത്തിൻ കീഴിൽ ആണ്.

അന്നത്തെ ഡ്രൈനേജ് സിസ്റ്റം പോലും ഒന്നു തോണ്ടാൻ പോലും ഇന്നത്തെ രാഷ്ട്രീയ നപുംസകങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

എന്നിട്ട് പറഞ്ഞു നടക്കുന്നു - കേരളാമോഡലിന്റെ അവകാശികൾ അവരാണ് പോലും...!!!

Comments